എറണാകുളം. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി. ആലുവ കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ മൂന്ന് പേരെ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് സംഭവം ഉണ്ടായത്. ആലുവ കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെ സുഹൃത്തായ എഡ്വിൻ ജോൺസന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വാഹനത്തില്‍ വച്ച് ബിലാലിനെ
ക്രൂരമായി മര്‍ദ്ദിച്ച ശേഷം ആലപ്പുഴ വെളളകിണർ ഭാഗത്ത് റോഡരികില്‍ തള്ളി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
അതേസമയം ബിലാല്‍ തന്റെ പിതാവിന്റെ ആഫ്രിക്കയിലെ സ്വർണ്ണം ഖനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് എഡ്വിനില്‍ നിന്നും പണം വാങ്ങിയിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഒരു കോടി പതിനാല് ലക്ഷം രൂപയാണ് വാങ്ങിയത്.
ഇത് തിരിച്ച് നല്‍കാത്തതാണ് പ്രകോപന കാരണമെന്നാണ് സൂചന.