ജനകീയ ഊണിന് വിലയുയർത്തി

Advertisement

തിരുവനന്തപുരം .സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്ന ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ.20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപ നൽകണം

പാഴ്സൽ ഊണിന് 35 രൂപയുമായി ഉയർത്തിഒന്നാം പിണറായി സർക്കാരിൻറെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. എല്ലായിടവും വിജയമായില്ല എങ്കിലും പലയിടത്തും ഇത് വിജയകരമായി നടന്നു വരുന്നുണ്ട്. താഴ്ന്ന വരുമാനക്കാരായ ധാരളം പേര്‍ ഇവിടെ ഉപഭോക്താക്കളായിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്