കോഴിക്കോട്. തീവണ്ടി ടിക്കറ്റ് ക്യാന്‍സലാക്കിയ വഴിയേ അക്കൗണ്ടിലൂടെ പണം വലിക്കുന്ന അല്‍ഭുത തട്ടിപ്പ്, .സ്വകാര്യബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ നിന്നു സുരക്ഷാ കോഡുകൾ മറികടന്ന് 4 ലക്ഷത്തിൽ അധികം രൂപയാണ് തട്ടിയെടുത്തത്.ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ച നടക്കാവ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് തുക നഷ്ട്ടമായത്.സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഐ ആർ സി ടി സി സൈറ്റ് വഴി ക്യാൻസൽ ചെയ്യാൻ ശ്രമിച്ചു. അപ്പോൾ സമാനമായ മറ്റൊരു സൈറ്റ് തുറന്നു വന്നു.ഇതിൽ ആവശ്യപ്പെട്ട ഒടിപി നമ്പറുകൾ നൽകി.ഉടനെ പണം അക്കൗണ്ടിൽ തിരിച്ചു എത്തിയെന്ന് സന്ദേശം വന്നു.
ഇതു പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ നിന്നു 50,000 രൂപ പിൻവലിച്ചതായി മനസ്സിലായി. സെക്കൻഡുകൾക്കകം വീണ്ടും 50,000 രൂപ പിൻവലിച്ചു. ബാങ്ക് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് നേരിട്ട് ബാങ്കിലെത്തി. തുടർന്ന് മാനേജർ പരിശോധിച്ചപ്പോഴാണ് സ്ഥിരനിക്ഷേപത്തിലെ മൂന്നര ലക്ഷവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ട്ടമായത്.
3 രഹസ്യ കോഡുകളും 2 ഒടിപി കോഡും ഉൾപ്പെടെയുള്ള സുരക്ഷ മറികടന്നുള്ള ഈ തട്ടിപ്പ് ഇത് ആദ്യമാണ്.സംഭവത്തിൽ കോഴിക്കോട് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു