വാർത്താനോട്ടം

Advertisement

2023 ആഗസ്റ്റ് 12 ശനി

BREAKING NEWS

👉 ഓളപ്പരപ്പിലെ ഒളിംപിക്സിന് പുന്നമട ഒരുങ്ങി; അൻപത്തിയൊമ്പതാ
മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ഉച്ചയ്ക്ക് 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

👉 രാവിലെ 11 മുതൽ വിവിധ വിഭാഗങ്ങളുടെ ഹീറ്റ്സ് മത്സരം; ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ വൈകിട്ട് 4ന്

👉 കോട്ടയം നഗരത്തിൽ ബസേലിയോസ് കോളജ് ജംക്‌ഷനിൽ നടുറോഡിൽ അർധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

👉ഇന്നലെ  രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.

👉കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റത്.ഒപ്പം താമസിച്ചിരുന്ന ആളാണ് പിടിയിലായ ബാബുവെന്നും പൊലീസ് പറഞ്ഞു.

👉 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥിയെ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗികമായി കോട്ടയത്ത് പ്രഖ്യാപിക്കും.

കേരളീയം

🙏ഓണത്തിനു മുന്നോടിയായി ഈ മാസം 18 നു മുമ്പു തന്നെ സപ്ലൈകോയില്‍ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍ അനില്‍.

🙏സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ വർഷം 10,164 കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് – അണ്‍എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു.

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന്‍ നല്‍കിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. ഹര്‍ജിക്കാരനെ ലോകായുക്ത നിശിതമായി വിമര്‍ശിച്ചു.

🙏കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്നില്‍ മൂന്നു സ്ത്രീകള്‍ അടക്കമുള്ള സായുധ മാവോയിസ്റ്റ് സംഘമെത്തി. വിയറ്റ്‌നാം അങ്ങാടിയില്‍ ഇവര്‍ പ്രകടനം നടത്തി. ‘ആറളം ഫാം ആദിവാസികള്‍ക്ക്’ എന്നെഴുതിയ പോസ്റ്ററും ഇവര്‍ പതിച്ചു.

🙏ജാമ്യമെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ഗ്രോ വാസുവിനെ കോടതി വീണ്ടും റിമാന്‍ഡു ചെയ്തു. പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു.

🙏കരിമണല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ പുതിയ ആക്ഷേപവുമായി മാത്യു കുഴല്‍നാടന്‍. വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തുക ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം.

🙏കണ്ണൂര്‍ മുഴകുന്ന് പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവര്‍ത്തകനായ വധശ്രമക്കേസ് പ്രതി പിടിയില്‍. പാലപ്പള്ളി സ്വദേശി അനിലാണ് പിടിയിലായത്.

ദേശീയം

🙏ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണിത്.

🙏പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാവുന്നതാണെന്നുമാണു കോടതി ചൂണ്ടിക്കാണിച്ചത്.

🙏വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു.

🙏ഹരിയാനയില്‍ നൂഹിലെ വര്‍ഗീയ കലാപങ്ങളുടെ കേസന്വേഷണത്തിന് ഡിജിപി യുടെ നേതൃത്വത്തില്‍ സമിതി വേണമെന്നു സുപ്രീംകോടതി. കലാപത്തിനു പിറകേ, മുസ്ലീം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു മഹാ പഞ്ചായത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

🙏ദലിത് യുവാവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഷൂ നക്കിച്ച സംഭവത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ്. കോണ്‍ഗ്രസ് എംഎല്‍എ ഗോപാല്‍ മീണയ്ക്കും അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

🙏കര്‍ണാടക തലപ്പാടിയില്‍ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. ടി ഇസ്മായിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. ബിജെപി അംഗം പുഷ്പവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുത്തു.

🙏മണിപ്പൂർ കലാപം അവസാനിപ്പിക്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൈന്യത്തിനു രണ്ടു ദിവസംകൊണ്ട് അവസാനിപ്പിക്കാമായിരുന്ന പ്രശ്നമാണ് മൂന്നര മാസമായിട്ടും തുടരുന്നത്.

അന്തർദേശീയം

🙏അമേരിക്കയിലെ ഹവായിയിലെ കാട്ടൂതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ആയിരത്തിലധികം പേരെ കാണാതായി. ആയിരത്തോളം കെട്ടിടങ്ങളാണു കത്തി നശിച്ചത്.

🙏ചൈനീസ് നാവികസേനയുടെ കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്.
ഇന്ത്യയുടെ എതിര്‍പ്പ് തള്ളിയാണ് കപ്പലിനു ശ്രീലങ്ക അനുമതി നല്‍കിയത്.
നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയത്.

🙏നൈജറില്‍ കലാപം ശക്തമായി. ഇന്ത്യക്കാര്‍ എത്രയും വേഗം സ്വദേശത്തേക്കു മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചു. റോഡ്, ട്രെയിന്‍ മാര്‍ഗം മാത്രമേ യാത്ര ചെയ്യാൻ കഴിയു.

കായികം

🙏ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ സെമി ഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊറിയയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പിച്ച മലേഷ്യയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. നാളെ രാത്രി 8.30 നാണ് മലേഷ്യയ്‌ക്കെതിരായ ഇന്ത്യയുടെ ഫൈനല്‍.

Advertisement