എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

Advertisement

എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ആവേശോജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി ഒരുക്കുന്നത്. ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒന്‍പത് വീടുകളുടെ താക്കോല്‍ കൈമാറും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും. പ്രചാരണത്തിനായി രാഹുല്‍ പുതുപ്പള്ളിയിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.