ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

Advertisement

ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. മേയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും 14 മുതല്‍ വിതരണം ചെയ്യാന്‍ ഉത്തരവായി. 23നു മുന്‍പ് വിതരണം പൂര്‍ത്തിയാക്കും.
രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ചു നല്‍കുന്നതിനാല്‍ 3200 രൂപ ഓണത്തിന് മുന്‍പ് 57 ലക്ഷം പേരുടെ കൈകളിലെത്തും. സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെന്‍ഷനില്‍ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നല്‍കുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങള്‍ വഴിയുമാണ് പെന്‍ഷന്‍ തുക ലഭ്യമാകുന്നത്.