തമിഴ് സൂപ്പര്‍താരം സൂര്യ അന്തരിച്ച സംവിധായകന്‍ സിദ്ദീഖിന്റെ വീട്ടിലെത്തി

Advertisement

അന്തരിച്ച സംവിധായകന്‍ സിദ്ദീഖിന്റെ വീട്ടിലെത്തി തമിഴ് സൂപ്പര്‍താരം സൂര്യ അനുശോചനം രേഖപ്പെടുത്തി. നിര്‍മാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കൊച്ചി കാക്കനാടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചു.
സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റായി മാറിയ ഫ്രണ്ട്‌സ് സിനിമയുടെ തമിഴ് റീമേക്കില്‍ സൂര്യ ആയിരുന്നു നായകന്‍. തമിഴില്‍ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ മുകേഷ് ചെയ്ത വേഷത്തിലാണ് സൂര്യ എത്തിയത്.
സിദ്ദിഖിന് മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സൂര്യ കുറിപ്പ് പങ്കുവച്ചിരുന്നു. സിദ്ദിഖിന്റെ വീട്ടില്‍ നിന്നുള്ള സൂര്യയുടെ വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.