മണിപ്പൂർ വംശഹത്യയ്ക്കെതിര തിരുവല്ലയിൽ ജനകീയ പ്രതിഷേധ സംഗമവും റാലിയും നടത്തി

Advertisement

തിരുവല്ല: മണിപ്പൂരിലെ ക്രൈസ്തവ പീഢനം ,വംശഹത്യാ ,
കൊലപാതക പരമ്പര, എന്നിവയ്ക്കെതിരായും നിരപരാധികളായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും മണിപ്പൂർ വിചാരവേദിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ജനകീയ പ്രതിഷേധ സംഗമവും റാലിയും നടത്തി.വൈഎംസിഎ പരിസരത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി കെ എസ് ആർ റ്റി സി കോർണറിൽ സമാപിച്ചു.തുടർന്ന് ചേർന്ന സമ്മേളനം സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാർ അഡ്വ.ആർ.
സനിൽകുമാർ ഉദ്ഘാടനം ചെയ്തു.മണിപ്പൂർ വിചാരവേദി രക്ഷാധികാരി ഡോ: ജോസഫ് ചാക്കോ അധ്യക്ഷനായി.മർത്തോമ സഭ സീനിയർ വൈദീകൻ റവ.റ്റി.ഒ.ജോർജ്, സാൽവേഷൻ ആർമി ഡി വിഷണൽ കമാൻഡർ മേജർ ഒ പി ജോൺ, മണിപ്പൂർ വിചാരവേദി ദേശീയ ചെയർമാൻ റവ.ഫാ.സജിത് ദാസ് ,മണിപ്പൂർ വിചാരവേദി സ്ഥാപകൻ എൽ എസ് പ്രമോദ്, ബിഷപ്പ് ഷെമിയോൺ, പാസ്റ്റർ സണ്ണി ,പാസ്റ്റർ ജോൺസൺ, അഡ്വ.ഷിജു സാമുവേൽ, ജോമോൻ മുണ്ടിയപ്പള്ളി പാസ്റ്റർ ജോസ്, ക്യാപ്റ്റൻ ഇ എം വിനോദ് ,മണിപ്പൂർ വിചാരവേദി സംസ്ഥാന സെക്രട്ടറി ജെയിംസ് മാത്യു, കൺവീനർ ജെബു കുറ്റപ്പുഴ എന്നിവർ പ്രസംഗിച്ചു.

Advertisement