സി പി എം സംസ്ഥാന സമിതി ഇന്നും നാളെയും ചേരും

Advertisement

തിരുവനന്തപുരം . സി പി എം സംസ്ഥാന സമിതി ഇന്നും നാളെയും ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംസ്ഥാന സമിതി ചേരുന്നത്.

മുഖ്യമന്ത്രിക്കും വീണയ്ക്കും പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യത കുറവാണ്. വിശ്വാസ വിവാദവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കും. വിശ്വാസം സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ റിപ്പോര്‍ട്ടിങ്ങും ലോക് സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തിന്‍റെ അജണ്ട.

Advertisement