വമ്പന്‍ റോഡ് ഷോ സംഘടിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തില്‍

Advertisement

കോട്ടയം . പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലപര്യടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറില്‍ വമ്പന്‍ റോഡ് ഷോ സംഘടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തില്‍ നിറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി. ഇന്നും മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് ജെയക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഎം സംസ്ഥാന-ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളില്‍ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.


ഉമ്മന്‍ചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാള്‍ കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തിലെത്തും. അതേസമയം, എന്‍ഡിഎക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല. ജില്ലാ നേതൃത്വം നല്‍കിയ പേരുകള്‍ക്ക് പുറമെ സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി ഉള്‍പ്പെടത്തി കേന്ദ കമ്മറ്റിക്ക് സമര്‍പ്പിച്ചു. വനിത സ്ഥാനാര്‍ത്ഥിയേയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും.

Advertisement