മലപ്പുറം. ജില്ലയില്‍ നാലിടങ്ങളിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്