കോഴിക്കോട്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ തുടരുന്നു. പുതിയാപ്പ ഹാർബറിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ്
ആലപ്പുഴ സ്വദേശി രതീഷിനെ കടലിൽ കാണാതാവുന്നത്.
കോസ്റ്റ്ഗാർഡും, മത്സ്യ തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ അർദ്ധ രാത്രി പതിനൊന്നരയോട് കൂടിയാണ് രതീഷ് കടലിൽ വീണത്. രാത്രി ഒമ്പത് മണിയോടെ പുതിയപ്പായിൽ നിന്നുള്ള സിദ്ധി വിനായക എന്ന ബോട്ടിൽ 12 അംഗ സംഘത്തോടൊപ്പമാണ് രതീഷ് കടലിൽ പോയത്. രണ്ട് വർഷമായി പുതിയാപ്പയിൽ നിന്നുള്ള മത്സ്യ ബന്ധന സംഘത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.