കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം, ശരീര ഭാഗങ്ങള്‍ പലയിടത്ത് ,നടുക്കുന്ന കാഴ്ച

Advertisement

കോഴിക്കോട്. കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.
വയലിനോട് ചേർന്ന പ്രദേശത്ത് വിവിധ ഭാഗങ്ങളായാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽകൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ്
ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഊരള്ളൂരിൽ ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന വയലിൽ നിന്ന് ആദ്യം ഒരു കാലാണ് കണ്ടെത്തിയത്. തുടന്നുള്ള പരിശോധനയിൽ രണ്ടാമത്തെ കാലും കണ്ടെത്തുകയായിരുന്നു. പൊലീസെത്തി ഡ്രോൺ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയിലാണ് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ കണ്ടെടുത്തത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. പ്രദേശത്ത് നിന്ന് കാണാതായ മധ്യവയസ്കന്റേതാണെന്നാണ് സംശയിക്കുന്നത്.
പ്രദേശത്ത് മയക്കു മരുന്ന് സംഘത്തിന്റെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്ന

വടകര റൂറലിന്റെ ചുമതലയുള്ള കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ – അജിത് കുമാർ IPS,
വടകര അഡീഷണൽ എസ്പി ബാബു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഗ്ധർ തുടങ്ങിയവരും തെളിവെടുപ്പ് നടത്തി. ചെരിപ്പ്, വസ്ത്രങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെടുത്തു.


സംഭവം കൊലപാതകമാണെന്നാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ വിശദ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Advertisement