ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുന്നതിനിടെ, മൂവാറ്റുപുഴയാറ്റില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിലായിരുന്നു സംഭവം. മംഗലൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്സ്പ്രസില്‍നിന്ന് ഒരാള്‍ ആറ്റില്‍ വീണതായി റെയില്‍വേ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.