കല്ലമ്പലത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ പിടിയിൽ

Advertisement

തിരുവനന്തപുരം: കല്ലമ്പലത്ത് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാവിൻമൂട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ സുനിൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.