ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

Advertisement

തിരുവനന്തപുരം കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മത്സ്യ തൊഴിലാളിയായ ശാന്തിപുരം സ്വദേശി റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതി സനിലിനെ (32) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ശാന്തിപുരത്ത് റിച്ചാര്‍ഡിന്റെ വീട്ടിനു മുന്നില്‍ വച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിനെ കണ്ട് വീട്ടിലേക്കെത്തിയ റിച്ചാര്‍ഡിനെ വീടിനു മുന്നില്‍ നിന്ന സനില്‍ ആക്രമിക്കുകയായിരുന്നു.ഇവര്‍ തമ്മില്‍ നേരത്തെയും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. കൊല്ലപ്പെട്ട റിച്ചാര്‍ഡിന്റെ ഭാര്യയുടെ സഹോദരിയുടെ മകനാണ് പ്രതി സനില്‍.