ചതുപ്പിൽ കണ്ട പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം: പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സംശയിക്കാൻ തെളിവില്ല

Advertisement

തിരുവല്ല: പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകൾ പോസ്റ്റ് മോർട്ടത്തിൽ കിട്ടിയില്ലെന്നാണ് വിവരം. ശരീരത്തിൽ സംശയകരമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. മൂന്നു മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റ് എന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.

എന്നാൽ ദുരൂഹത നീക്കാൻ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനായി പ്രദേശത്തെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement