പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തും

Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികള്‍. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല.
ഇതിനിടെ, പുതുപ്പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞാല്‍ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു. വ്യക്തിഗത വിമര്‍ശനങ്ങളിലേക്ക് പോകേണ്ട. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പ്രചാരണമാക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറില്‍ വമ്പന്‍ റോഡ് ഷോ സംഘടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തില്‍ സാന്നിധ്യമായത്.