നിയമവിരുദ്ധമായ ഖനനം നടത്തുന്ന ഐ . ആർ. ഇ മാനേജ് മെന്റിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വി എം സുധീരൻ അഭിപ്രായപ്പെട്ടു. അയണി വേലിക്കുളങ്ങര ജനകിയ സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന്റെ
തൊന്നുറ്റി ഒൻപതാം ദിവസം നടന്ന നാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
പാരിസ്ഥിതി ആഗാത പഠനവും സാമൂഹിക ആഗാത പഠനവും വളരെ ആഴത്തിൽ നടത്തി ജനങ്ങളുടെ അഭിപ്രായം കൂടി കേട്ട ശേഷം ആകണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ജനങ്ങളെ സമരത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴുവാക്കി കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്കും ആകുലതകൾക്കും ആശങ്കകൾക്കും ഗവൺമെൻറ് പരിഹാരം കാണേണ്ടതാണ്.
നിയമസഭയിൽ എം എൽ എ അവതരിപ്പിച്ച സബ്മിഷന് വ്യവസായ വകുപ്പ് മന്ത്രി നിരുത്തരവാദപരമായ മറുപടിയാണ് നൽകിയത്. ഐ ആർ ഇ എഴുതി കൊടുത്തത് അതേപടി വായിച്ചത് കൊണ്ടാണ് മന്ത്രിക്ക് ഈ അബദ്ധം പിണഞത്. ജനകിയ വിഷയങ്ങൾ നേരിട്ട് കണ്ട് പഠിച്ച ശേഷം വേണം മന്ത്രിമാർ മറുപടി പറയേണ്ടത്.
ഐ ആർ ഇ യിൽ നിന്ന് റിട്ടയർ ചെയ്ത ഉയർന്ന ഉദ്യോഗസ്ഥൻമാർ സ്വാകാര്യ കമ്പനിയിലെ ജീവനക്കാരായി മാറുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത്. പൊതു മേഖല കമ്പനിയിലെ ജീവനക്കാർ അവർ ജോലി ചെയ്യുന്ന മേഖലയോട് അനുബന്ധമായ സ്വാകാര്യമേഖലയിൽ റിട്ടർ ചെയ്തതിന് ശേഷം തൊഴിൽ ചെയ്യുന്നത് നിയമം മൂലം നിരോധിക്കണം. യു.ഡി.എഫ് ഭരണകാലത്ത് ആറാട്ട് പുഴ – തൃക്കുന്നപുഴ മേഖലയിൽ കരിമണൽ ഖനനം പൊതുമേഖലയും സ്വകാര്യമേഖലയെയും ചേർത്ത് സംയുക്ത മേഖല എന്ന നിലയിൽ ഖനനവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ട് പോയപ്പോൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും ജനവികാരം മാനിച്ച് ഗവൺമെന്റ്
തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ പൊതു സമുഹത്തെ മാനിച്ച് വേണം പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. ആലൂവയിലെ സ്വകാര്യ കമ്പനി പറയുന്നത് പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ തിരെ പ്രതിഷേധങ്ങൾ ഉയരാതിരിക്കാൻ
സമുഹത്തിന്റെ പല തലങ്ങളിൽ പെട്ടവർക്ക് പണം നൽകുമെന്നാണ്. ഐ ആർ ഇ ക്കെതിരെ അയണിവേലിക്കുളങ്ങരയിൽ നടക്കുന്നത് ഒരു രാഷ്ട്രിയ സമരമല്ല
ജനതാൽപ്പര്യം മാത്രമാണ് സമരത്തിനുള്ളത് അത് കൊണ്ട് തന്നെ ഈ സമരം വിജയിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിന് സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ ജഗത് ജീവൻ ലാലി സ്വാഗതവും പ്രോംഗ്രാം കമ്മിറ്റി ചെയർമാൻ തയ്യിൽ തുളസി നന്ദിയും പറഞ്ഞു. സമര സമിതി നേതാക്കൻമാരായ ഷാജഹാൻ കുളച്ചവരമ്പേൽ , ജി സന്തോഷ് കുമാർ , ഭദ്രൻ , രജ്ഞു , ബീന രാജൻ ബാബു , ധന്യ അനിൽ , പുഷ്പമല്ലി , ബിന്ദുമോഹൻ , തങ്കമ്മ അനിയച്ചൻ , മൈഥിലി എന്നിവർ നേതൃത്വം നൽകി