ചാണ്ടി ഉമ്മനെ അപകടപ്പെടുത്താന്‍ ശ്രമം?

Advertisement

കോട്ടയം. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ അപകടപ്പെടുത്താന്‍ ശ്രമം നടന്നതായി സൂചന. ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽ നട്ടുകൾ അഴിഞ്ഞ നിലയിൽ കണ്ടെത്തി. പിൻ ഭാഗത്തെ വീലിലെ 4 നെട്ടുകളാണ് അഴിഞ്ഞ നിലയിൽ കണ്ടെത്തിയത് നാലുനട്ടുകള്‍ ഒരുമിച്ച് അഴിയുന്നത് തികച്ചും അസാധാരണമാണ്. കോട്ടയം സിഎംഎസ് കോളേജിലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങവെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിഷയത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം കോൺഗ്രസ് പോലീസിൽ പരാതി നൽകിയിട്ടില്ല