പീരുമേട് വളഞ്ഞാങ്ങാനത്ത്കാറിന് മുകളിൽ പാറവീണ് സ്ത്രീ മരിച്ചു

Advertisement

പീരുമേട്: മുണ്ടക്കയം _ കുട്ടിക്കാനം റോഡിൽ വളഞ്ഞാങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി ( 57) ആണ് മരിച്ചത്. 5 പേർക്ക് പരിക്കേറ്റു. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിവിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇവർ വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട് സന്ദർശിച്ച ശേഷം കട്ടപ്പനയ്ക്ക് മടങ്ങുകയായിരുന്നു. ബിവിൻ ദിവാകരൻ്റെ കുട്ടികള നോക്കുന്ന ആയ ആണ് മരിച്ച സോമിനി. ഷീല ബിബിൻ, അനുഷ്ക്ക ,ആദവ് ,എട്ട് മാസം പ്രായമുള്ള ലക്ഷ്യ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് ഇവർ സഞ്ചരിച്ചിരുന്ന ഡസ്റ്റർ കാറിന് മുകളിലേക്കാണ് പാറയും മണ്ണും ഇടിഞ്ഞ് വീണത്.ഉടൻ തന്നെ നാട്ടുകാരും, ഹൈവേ പോലീസും, പീരുമേട് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി 2 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തി.സോമിനി അപകടസ്ഥലത്ത് തന്നെ മരിച്ചു.