യാത്രക്കാരെ ബസിനു മുകളില്‍ കയറ്റി സ്വകാര്യ ബസിന്റെ യാത്ര,വിവാദം,പിന്നെ നടപടി

Advertisement

കോഴിക്കോട്: യാത്രക്കാരെ ബസിനു മുകളില്‍ കയറ്റി സ്വകാര്യ ബസിന്റെ യാത്ര. കോഴിക്കോട്-കിനാലൂര്‍ റൂട്ടില്‍ ഓടുന്ന നസീം ബസില്‍ വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് സംഭവം.

ബസിന്റെ ഡോറില്‍ തൂങ്ങിയും യാത്രക്കാര്‍ യാത്ര ചെയ്തു. ബസിന്റെ പിന്നില്‍ സഞ്ചരിച്ച കാര്‍ യാത്രക്കാരാണ് ബസിന്റെ അപകട യാത്ര വീഡിയോയില്‍ പകര്‍ത്തിയത്.

ദൃശ്യം കാര്‍ യാത്രക്കാര്‍ ആര്‍ടിഒയ്ക്ക് കൈമാറി. ബസ് ഉടമയോട് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. നിരുത്തരപരമായി ബസ് ഓടിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതും ബസിന് 2000 രൂപ പിഴ ചുമത്തും. കുറ്റക്കാരെ മൂന്ന് ദിവസത്തെ ഗതാഗത ബോധവത്കരണ ക്ലാസിന് അയക്കുമെന്നും ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

ബസ് ഓടിച്ചത് ഉടമയുടെ മകന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബസിനു മുകളില്‍ യാത്രക്കാര്‍ കയറിയത് അറിഞ്ഞില്ലെന്നാണ് ബസ് ജീവനക്കാരുടെ ന്യായീകരണം. വെള്ളിയാഴ്ച രാത്രി 9.05ന് സര്‍വീസ് നടത്തേണ്ട കെഎസ്‌ആര്‍ടിസി ബസ് അന്നുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് സ്വകാര്യ ബസില്‍ അമിതമായി ആളുകള്‍ കയറിയെന്നും തിരക്കുനിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും ജീവനക്കാര്‍ പറയുന്നു.

Advertisement