പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സമദൂര നിലപാടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

Advertisement

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സമദൂര നിലപാടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പരമ്പരാഗതമായി സ്വീകരിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ മാധ്യമങ്ങളോട് വ്യക്തമാക്കി. എൻഎസ്എസിന്റെ സമദൂരനിലപാടിൽ വിശ്വാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം എൻഎസ്എസിനെ പ്രശംസിച്ച് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് രംഗത്തുവന്നു.

പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ സന്ദർശനത്തിന് പിന്നാലെ സമദൂര നിലപാട് പ്രഖ്യാപിച്ച് എൻഎസ്എസ്. എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളോട് തുല്യനിലപാടന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.

എൻഎസ്എസിന് പറയാനുള്ള കാര്യങ്ങൾ അതാത് സന്ദർഭത്തിൽ ഉന്നയിച്ചിട്ടുണ്ട്. സ്പീക്കറുടെ ഗണപതി പരാമർശ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാൽ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എംവി ഗോവിന്ദൻ .

ആർഎസ്എസ് അല്ല എൻഎസ്എസ് എന്ന് പ്രഖ്യാപിച്ചവരോട് യോജിക്കാനാണ് ഇടതുമുന്നണിക്ക് കൂടുതൽ സാധ്യതകളുള്ളതെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്

സിപിഎം സംസ്ഥാന സെക്രട്ടറി എൻഎസ്എസ് നിലപാടിനെ അവിശ്വസിക്കുമ്പോഴും ഇടത് സ്ഥാനാർത്ഥിക്ക് ആ നിലപാടില്ല.

Advertisement