പയ്യന്നൂരിൽ കുളിക്കുന്നതിനിടെ ക്ഷേത്ര ചിറയിൽ മുങ്ങിത്താഴ്ന്ന കോളജ് വിദ്യാർഥി മരിച്ചു

Advertisement

പയ്യന്നൂർ (കണ്ണൂർ): കുളിക്കുന്നതിനിടയിൽ ക്ഷേത്ര ചിറയിൽ മുങ്ങി താഴ്ന്ന് അപകടത്തിൽപ്പെട്ട ഫിഷറീസ് കോളജ് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. കായംകുളം പെരുവള്ളിയിലെ നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മഹാദേവ ഗ്രാമത്തിലെ കോളജിനടുത്തുള്ള ചിറയിൽ കുളിക്കുമ്പോഴാണ് നന്ദുവും സഹപാഠി അശ്വിനും ചിറയിൽ മുങ്ങി താഴ്ന്നു പോയത്.

നാട്ടുകാരും പയ്യന്നൂർ അഗ്‌നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തിയാണ് നന്ദുവിനെയും സഹപാഠി അശ്വിനേയും (24) പരിയാരം ഗവ.മെഡിക്കൽ കോളജിൽ എത്തിച്ചത്. വെന്റിലേറ്ററിലായിരുന്ന നന്ദു ഇന്ന് ഉച്ചക്ക് 2ന് മരിച്ചു. എം.വിജിൻ എംഎൽഎ, കലക്ടർ എസ്.ചന്ദ്രശേഖർ തുടങ്ങിയവർ ആശുപത്രിയിൽ കഴിയുന്ന ഇവരെ സന്ദർശിച്ചിരുന്നു.