കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച് പഠിപ്പിക്കുന്നതിനിടെ വിഡിയോ ഷൂട്ട് ചെയ്തു പ്രചരിപ്പിച്ചു കെഎസ് യു നേതാവടക്കം ആറുപേര്‍ക്ക് എതിരെ നടപടി

Advertisement

കൊച്ചി . മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസിൽ വച്ച് അപമാനം നേരിട്ട സംഭവത്തില്‍ ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിൽ അടക്കം മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ ആയ ആറുപേരാണ് സസ്പെൻഡ് ചെയ്തത്. ഈ സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.

കാഴ്ച പരിമിതിയുള്ള അധ്യാപകനെ പഠിപ്പിക്കുന്ന ക്ലാസ് മുറിയിൽ വച്ചാണ് മഹാരാജാസ് കോളേജിലെ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസിലെ വിദ്യാർത്ഥികൾ അപമാനിച്ചത്.കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളായിരുന്നു അധ്യാപകൻ പഠിപ്പിക്കുമ്പോൾ കാഴ്ച പരിമിതിയുള്ള അധ്യാപകന്റെ മുന്നിലും പിന്നിലും ഇരുന്ന് അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്.അധ്യാപകനെ അപമാനിക്കുന്ന ദൃശ്യങ്ങൾ പകർത്തിയശേഷം വിദ്യാർഥികൾ തന്നെ അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.വിദ്യാർത്ഥികൾ തന്നെ കളിയാക്കുന്നത് അറിയാതെ അധ്യാപകൻ ക്ലാസ് എടുക്കുന്ന ദൃശ്യങ്ങൾ വാര്‍ത്തയായതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടായത്..പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ഡോക്ടർ പ്രിയേഷിന്റെ പരാതിയും വിദ്യാർത്ഥികൾക്കെതിരെ ലഭിച്ചിരുന്നു.വിദ്യാർത്ഥികൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും കോളേജ് മാനേജ്മെൻറ് അറിയിച്ചു.കഴിഞ്ഞദിവസം കുട്ടികളുടെ വിവരങ്ങൾ കൈമാറി എന്ന പരാതിയിലും കെഎസ്‌യു നേതാവിനെതിരെ കോളേജിൽ നടപടി സ്വീകരിച്ചിരുന്നു. മൂന്നാം വർഷ വിദ്യാർഥികൾക്കെതിരെ കർശനമായ കൂടുതൽ നടപടികൾ ഉണ്ടാകണമെന്നാണ് അധ്യാപക സംഘടനകൾ അടക്കം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Advertisement