2023 ആഗസ്റ്റ് 15 ചൊവ്വ
ഇന്ന് 77-ാം സ്വാതന്ത്ര്യദിനം. എല്ലാ വായനക്കാർക്കും ‘ന്യൂസ് അറ്റ് നെറ്റി’ന്റെ സ്വാതന്ത്ര്യദിനാശംസകള്‍.
🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
BREAKING NEWS
🇳🇪 രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞതായി ചെങ്കോട്ടയിൽ സ്വതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
🇳🇪 ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യത്തെ ഉയർത്തുമെന്നുംകൾ, ഉറപ്പുകൾ പാലിക്കും വരെ വിശ്രമമില്ലെന്നും പ്രധാനമന്ത്രി
🇳🇪 പ്രഥമ പരിഗണന രാജ്യത്തിനെന്നും, പാവപ്പെട്ടവർ മധ്യ വർഗ്ഗത്തിനൊപ്പമെത്തിയെന്നും പ്രാനമന്ത്രി പറഞ്ഞു .
🇳🇪 തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി
🌴കേരളീയം🌴
🙏വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 239 ഉദ്യോഗസ്ഥര്‍ക്ക്. അഗ്‌നിരക്ഷാ സേനാ മെഡല്‍ 25 പേര്‍ക്കു നല്‍കും.
🙏സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്.
🙏കെഎസ്ആര്‍ടിസി
യിലെ തൊഴിലാളി സംഘടന നേതാക്കളുമായി നാളെ മന്ത്രിതല ചര്‍ച്ച . മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവരും സംബന്ധിക്കും.
🙏സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി തുടങ്ങി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് തയ്യാറാക്കിയത്.
🙏സാംസ്‌കാരിക ഉത്സവമായ ‘കേരളീയം’ പരിപാടി എല്ലാ വര്‍ഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്ന് മുതല്‍ ഏഴു വരെ നടത്തുന്ന കേരളീയം, കേരളത്തിന്റെ സമസ്ത നേട്ടങ്ങളേയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നും കേരളീയം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
🙏മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മിത്ത് വിവാദം പുതുപ്പള്ളിയില്‍ പ്രചാരണ വിഷയമാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
🙏സംസ്ഥാനത്തെ സാധാരണക്കാരെ ഇടത് സര്‍ക്കാര്‍ ഇരുമ്പുകൂടംകൊണ്ട് അടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും സതീശൻ പറഞ്ഞു.
🙏 പാലക്കാട് വാളയാര്‍ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ നാലു പ്രതികള്‍ക്കു നുണ പരിശോധന നടത്താന്‍ സിബിഐ അപേക്ഷ നല്‍കി. പാലക്കാട് പോക്സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്.
🙏കെട്ടിടത്തിൻ്റെ വാടക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി മുക്കുടില്‍ സ്വദേശി എം.എ ഷിനുവിനു പാര്‍ട്ടി ഓഫീസില്‍ വെച്ച് കുത്തേറ്റു.പാർട്ടി ഓഫീസ് കെട്ടിടത്തില്‍ മുറി വാടകയ്ക്ക് എടുത്തിരുന്ന മുക്കുടില്‍ സ്വദേശിയായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
🙏കെഎസ്ആര്‍ടിസിയി
ല്‍നിന്നു പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. വൈക്കം മറവന്‍ന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48), ഭാര്യ സിനിമോള്‍ (43) എന്നിവരയൊണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
🙏രാത്രി കാറില്‍ സഞ്ചരിക്കവെ നവദമ്പതികളെയും സഹോദരനെയും മദ്യലഹരിയില്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍. മങ്ങാട് സ്വദേശിയും വനിതാ സിഐയുടെ മകനുമായ അഖില്‍ രൂപ്, ജമിനി ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്.
🙏 പിതാവിൻ്റെ കൈയ്യിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിൽ ട്രാന്‍സ്ജെന്റര്‍ ഗീതുവിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണുന്നതിനിടെയായിരുന്നു സംഭവം.
.
🙏കേരളത്തിലെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം ലുലു ഗ്രൂപ്പ് അരൂരില്‍ ആരംഭിച്ചു. 150 കോടി മുതല്‍ മുടക്കിലുള്ള ഈ സംരംഭത്തില്‍ 800 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു.
🙏കുര്‍ബാനത്തര്‍ക്കം നിലവിലുള്ള എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രശ്ന പരിഹാരത്തിന് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞു.
🇳🇪 ഭാരതീയം 🇳🇪
🙏സ്ത്രീ ശാക്തീകരണം രാജ്യത്തിന് ആവശ്യമാണെന്ന് 77-ാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ദ്രൗപതി മൂർമു രാഷ്ട്രപതി പറഞ്ഞു.
🙏ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 2021 ല്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കീര്‍ത്തി ചക്ര. കരസേനാംഗങ്ങളായ ഒമ്പതു പേരടക്കം 11 പേര്‍ക്കു ശൗര്യചക്രയും രാഷ്ട്രപതി പ്രഖ്യാപിച്ചു.
🙏 ഭാരതത്തിൻ്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കു കുറേക്കൂടി അടുത്തു. പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം. നാലാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ നാളെ രാവിലെ എട്ടരയ്ക്കാണ്.
🙏കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ്. കൊച്ചി വിമാനത്താവളത്തില്‍ അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
🙏തുരുപ്പതി തിരുമല- അലിപിരി നടപ്പാത പ്രദേശത്ത് അഞ്ചു പുലികളുണ്ടെന്ന് വനംവകുപ്പ്. കഴിഞ്ഞ ദിവസം കുഞ്ഞിനെ ആക്രമിച്ചു കൊന്ന ഒരു പുലിയെ വനംവകുപ്പ് പിടികൂടിയിരുന്നു.
🙏ചില മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതിനു വിദ്യാര്‍ഥിയും അച്ഛനും ജീവനൊടുക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്തർദേശീയം
🙏ബഹിരാകാശ വാഹനങ്ങളെപ്പോലും ആക്രമിക്കാവുന്ന അതിശക്തമായ ലേസര്‍ രശ്മികള്‍ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ചൈന. ചാങ്ഷയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് അതിശക്തമായ ലേസര്‍ വികസിപ്പിച്ചെടുത്തത്.
🙏രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ദുരുപയോഗിക്കുന്നതു തടയാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്‍ ലതീഫ് അല്‍ ഷെയ്ഖ്.
⚽ കായികം ⚽
🙏ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗിലേക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലാണ് 98.5 മില്യന്‍ ഡോളറിന് നെയ്മറെ പ്രോ ലീഗിലെത്തിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.