ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

Advertisement

തിരുവനന്തപുരം. നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജാണ് ജീവനുടുക്കിയത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് വീട്ടിലെ മുറിക്കുള്ളിൽ കയറി മനോജ് കഴുത്ത് മുറിച്ചത്. മുറിയിൽ വീണ് കിടന്ന മനോജിനെ ബന്ധുക്കൾ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയൊടെ മരിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഫാക്ടറി തൊഴിലാളിയാണ് മനോജ്. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു.

Advertisement