കൊച്ചി . മാത്യുകുഴൽ നാടൻ എംഎൽഎക്കെതിരെ ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ . ഇടുക്കി ചിന്നക്കനാലിൽ ബിനാമി ഇടപാടിലൂടെ കോടികൾ വില വരുന്ന ഭൂമിയും റിസോർട്ടും സ്വന്തമാക്കിയത് നികുതി വെട്ടിപ്പിലൂടെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഇന്ന് ആരോപിച്ചു.അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് നാളെ വിശദമായ മറുപടി നൽകുമെന്ന് മാത്യു കുഴൽ നാടൻ നാടൻ എംഎൽഎയും പറഞ്ഞു
മുഖ്യമന്ത്രിയുടെ കുടുംബത്തിനും സിപിഎമ്മിനുമെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തുമായി നടത്തുന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പും ബിനാമി ആരോപണവും സിപിഎം ഉന്നയിക്കുന്നത്.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനാണ് ഇടുക്കി ചിന്നക്കനാലില്‍ കുഴല്‍നാടന്‍ നികുതിവെട്ടിച്ച് ഭൂമിയും റിസോർട്ടും സ്വന്തമാക്കി എന്ന ആരോപണം ഉന്നയിച്ചത്. നിയമസഭയുടെ അവസാനദിനം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വേണ്ടന്നുവച്ച മാസപ്പടി ആക്രമണം കുഴല്‍നാടന്‍ ഒറ്റക്കു നിര്‍വഹിച്ചത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഒത്തുതീര്‍പ്പുതാരങ്ങള്‍ പോലും വിങ്ങിവിയര്‍ത്ത നീക്കമായി അത്.
കുഴല്‍നാടനു പിമ്പേ സിപിഎം നീങ്ങിത്തുടങ്ങിയിട്ട് കുറച്ചായി, ചിന്നക്കനാലില്‍ . 2018 മാർച്ച് 18 ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ ഒരുകോടി 92 ലക്ഷത്തി അറുപതിനായിരം രൂപയാണ് ഭൂമി വില കാണിച്ചിരുന്നത്.തൊട്ടടുത്ത ദിവസം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാത്യു കുഴൽനാടൻ ഇതേ ഭൂമിയിലെ തൻറെ 50% ഷെയറിന് മൂന്നരക്കോടി രൂപയാണ് മൂല്യം കാണിച്ചിരിക്കുന്നത്. ഇത് നികുതിവെട്ടിപ്പി ലൂടെയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. വിപണിയിൽ ഏഴു കോടി രൂപയിലേറെ മൂല്യമുള്ള ഭൂമി വിലകുറച്ചു കാണിച്ച് രജിസ്റ്റർ ചെയ്തതിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയും , രജിസ്ട്രേഷൻ ഡ്യൂട്ടിയും അടക്കം എംഎൽഎ വെട്ടിപ്പ് നടത്തി എന്നും സി എൻ മോഹനൻ പറഞ്ഞു. ലക്ഷങ്ങളുടെ നികുതി നഷ്ടമാണ് സർക്കാരിന് ഈ ഇടപാടിലൂടെ ഉണ്ടായത്.ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സർക്കാർതയ്യാറാകണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച സിപിഎമ്മിന്റെ നേതൃത്വത്തിൽ പരാതിയും നൽകിയിട്ടുണ്ട്.എന്നാൽ വിഷയത്തിൽ കാര്യങ്ങൾ നാളെ വിശദീകരിക്കാമെന്ന് എംഎൽഎയും വ്യക്തമാക്കി.വിവിധ വിഷയങ്ങളിൽ മാത്യു കുഴൽനാടനും സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കൂടുതൽ സജീവമാകുന്നു എന്നതിന്റെ സൂചന കൂടിയാണ് പുറത്തുവരുന്നത്.