കൊച്ചി.വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷമുണ്ടായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും. ഇരുന്നൂറിലധികം വൈദികരും ആയിരത്തിലധികം വിശ്വാസികളുമാണ് ജനാഭിമുഖ കുർബാനയിൽ പങ്കെടുക്കുന്നത്. ഏകീകൃത കുർബാന അംഗീകരിക്കില്ലെന്നും പൊന്തിഫിക്കൽ ഡെലിഗേറ്റിന് വഴങ്ങില്ലെന്നും പ്രഖ്യാപിക്കുകയാണ് പ്രതിഷേധക്കാർ.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളിൽ ചേർന്ന പ്രതിനിധി യോഗങ്ങളിൽ ജനാഭിമുഖ കുർബാനയ്ക്ക് അനുകൂലമായി പ്രമേയം തയാറാക്കി. പ്രമേയം വത്തിക്കാനെ അറിയിക്കും. മാർ സിറിൽ വാസിലിന്റെ സന്ദർശനത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. അന്യായമായി സംഘംചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെ സംഘർഷത്തിനിടെ ചുമതലയേറ്റ പുതിയ വികാരി ഫാദർ ആന്റണി പുതവേലിയുടെ പരാതിയിലാണ് നടപടി