കഴുത്തിലെ കറുപ്പ് നിറം മാറാൻ ഒലീവ് ഓയിൽ

Advertisement

ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് വളരെ നല്ലതാണെന്ന് വിദഗ്ദർ പറയുന്നു.

മുഖത്തെ കറുത്ത പാടുകളും നേർത്ത വരകളും തടയുന്ന മോയ്‌സ്ചറൈസറായി ഒലീവ് ഓയിൽ താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകൾ, വരണ്ട കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിവും ഇത് ഉപയോഗിക്കാവുന്നതാണ്

ഒലിവ് ഓയിലിൽ കാണപ്പെടുന്ന ക്ലോറോഫിൽ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഏജൻസിയാണ്. ഇത് ചുവപ്പ്, പിഗ്മെന്റേഷൻ, ബാക്ടീരിയ, ഫംഗസ് അണുബാധകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ഒലീവ് ഓയിലിലെ വൈറ്റമിൻ ഇ, ഫ്ലെവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരവും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കുന്നു. ഒലിവ് ഓയിലിലെ ക്ലോറോഫിൽ അടങ്ങിയിരിക്കുന്ന രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് കീഴിലുള്ള രക്താണുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീർ ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും.