തിരുവനന്തപുരം.സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഗവർണറുടെ ചായ സൽക്കാര പരിപാടിയായ അറ്റ് ഹോം രാജ്ഭവനിൽ സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആൻ്റണി രാജു എന്നിവർ സർക്കാരിന്റെ ഭാഗമായി പങ്കെടുത്തു. ശശി തരൂർ എംപി, ചീഫ് സെക്രട്ടറി വി. വേണു ഐ.എ.എസ് എന്നിവരും സൽക്കാരത്തിൽ പങ്കെടുത്തു. ഒപ്പം സമുദായിക നേതാക്കൾ, സ്വാതന്ത്ര്യ സമര പോരാളികൾ തുടങ്ങിയവരും ചായ സൽക്കാരത്തിന്റെ ഭാഗമായി. ആയിരത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. സർക്കാരും വിയോജിപ്പുകളെ തുടർന്ന് കഴിഞ്ഞവർഷം അറ്റ് ഹോം റദ്ദാക്കിയിരുന്നു.