നാമജപഘോഷ യാത്ര കേസ് പിൻവലിക്കാൻ നീക്കം

Advertisement

തിരുവനന്തപുരം.എന്‍എസ്എസിന്‍റെ നാമജപഘോഷ യാത്ര കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ നിർദേശത്തെ തുടർന്നു പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയിൽ അക്രമം ഉണ്ടായിട്ടില്ലായെന്നു ചൂണ്ടിക്കാണിച്ചാണ് നീക്കം .തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് ആലോചിക്കുന്നു

കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ പിൻവലിക്കൽ അസാധ്യമെന്ന സംശയവുമുണ്ട്. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. സർക്കാർ നീക്കം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുൻപ് എൻ.എസ്.എസിന്റെ നീരസം മാറ്റാനെന്ന് വ്യക്തമാണ്. എന്നാല്‍ എന്‍എസ്എസ് മുന്നോട്ടുവച്ച ഉപാധി ഷംസീറിന്‍റെ മാപ്പു പറയലാണ്, അതില്ലാതെ നീരസം മാറില്ലെന്നാണ് എന്‍എസ്എസ് നല്‍കുന്ന സൂചന.

Advertisement