മഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും മാപ്പു പറയണമെന്ന് നടന് ഹരീഷ് പേരടി. ഫേസ്ബുക് കുറുപ്പിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഹരീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല…അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്മതി…രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തില്‍ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യന് ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്…അയാളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്…അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ…ആ മനുഷ്യന് ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം…തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവല്‍കരിക്കുകയല്ല..മറിച്ച് മനുഷ്യത്വവല്‍കരിക്കുകയാണ് …ആ മനുഷ്യത്വം നിങ്ങള്‍ പ്രകടിപ്പിച്ചാല്‍ അതാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം…ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും…മഹാരാജാസിന്റെ അന്തസ്സ് ഉയര്‍ത്തും..ഡോക്ടര്‍ പ്രിയേഷിനോടൊപ്പം