തൈറോയിഡ് പ്രശ്നങ്ങളെ അറിയാം, അതിജീവിക്കാം

Advertisement

ആധുനികരോഗങ്ങള്‍ പലതിനും ബന്ധമുള്ള രോഗാവസ്ഥയാണ് തൈറോയിഡ് പ്രശ്നം.വിറ്റമിൻ, മിനറൽസ് തുടങ്ങിയവ പോലെത്തന്നെ ഹോർമോണിന്റെയും അധിക ഉൽപ്പാദനവും കുറവ് ഉൽപ്പാദനവും ശരീരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. തൈറോയ്ഡ് തകരാറുകളെ കുറിച്ചാണ് വിശദമാക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോർമോൺ ഗ്രന്ഥികളിൽ ഒന്നായ തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് തൈറോക്സിൻ അല്ലെങ്കിൽ ടെട്രയോഡോതൈറോണിൻ (T4), ട്രയോഡൊഥൈറോണിൻ (T3) എന്നിവയുടെ അളവ് ആവശ്യമുള്ളതിനേക്കാൾ കുറവോ കൂടുതലോ ആകുമ്പോഴാണ് തൈറോയ്ഡ് തകരാറുകൾ സാധാരണയായി ഉണ്ടാകുന്നത്. ഇത് ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുകയും മെറ്റബോളിസത്തെ സഹായിക്കുകയും ചെയ്യുന്നു.

ഹോർമോൺ കൂടുന്ന അവസ്ഥ ഹൈപ്പർതൈറോയിഡിസവും കുറയുന്ന അവസ്ഥ ഹൈപ്പോതൈറോയിഡിസവുമാണ്. ഭാരക്കുറവ്, അമിത വിശപ്പ്, മുടികൊഴിച്ചിൽ, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ്, അമിത വിയർപ്പ്, കൈ വിറയൽ എന്നിവയാണ് ഹൈപ്പർതൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണം, വിഷാദം, തണുപ്പ് സഹിക്കാനുള്ള ബുദ്ധിമുട്ട്, സന്ധികളിൽ വേദന, വരണ്ട ചർമ്മം, മലബന്ധം, ക്രമരഹിതമായ ആർത്തവചക്രം എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്.

തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കുന്നതിന് പുകവലി ഒരു കാരണമാണ്. ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉൽപാദനത്തെ ദോഷകരമായി ബാധിക്കുകയും അമിതമായി സെൻസിറ്റീവ് ആക്കുകയും ചെയ്യുന്ന വിഷ ഘടകങ്ങൾ പുകവലി പുറത്തുവിടുന്നു.
  • സംസ്കരിച്ച ഭക്ഷണത്തിൽ പലതരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ ഈ രാസവസ്തുക്കളോട് സംവേദനക്ഷമതയുള്ളവയാണ്. ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ഹോർമോൺ ഉൽപാദനത്തിലെ മാറ്റങ്ങളും പ്രധാന തൈറോയ്ഡ് രോഗങ്ങൾക്ക് കാരണമാകുന്നു.
  • മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കൊണ്ടും തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാം.ഇന്നത്തെ ജീവിതത്തില്‍ സ്ട്രസിന് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. സ്ട്രെസ് ഉണ്ടാകുമ്പോൾ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥികളിലെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. മാനസികസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുക,രോഗം മെല്ലെ നീങ്ങിമാറും.
  • സമീകൃതാഹാരമാണ് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ചിക്കൻ, മുട്ട, പാൽ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ചേർക്കണം. സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, സോയ എന്നിവയാണ് പ്രധാനമായും ഒഴിവാക്കേണ്ടത്.