തിരുവനന്തപുരം . സെക്രട്ടേറിയേറ്റിന് മുന്നിൽ സമരവുമായി പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന പ്രശ്നം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പുലഭിച്ച് അതിജീവിത.
. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ അന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോഗ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർഷിന പറഞ്ഞു. ഹർഷിനയ്ക്ക് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി ഹർഷിന ദുരിത ജീവിതം നയിച്ചത് 5 വർഷക്കാലത്തോളം.കോഴിക്കോട് മെഡിക്കൽ കോളജിൽ അവസാനം നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ ജില്ലമെഡിക്കൽ ബോർഡ് തള്ളിയതിന് പിന്നാലെയാണ് ഹർഷിന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്നുവെന്ന് ഹർഷിനയുടെ ആക്ഷേപം.
ഏകദിന സത്യാഗ്രഹം മാത്യു കുഴൽ നാടൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഹർഷിനയുടേത് മനസാക്ഷിയെ മുറിവേൽപ്പിച്ച സംഭവമെന്ന് സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച കെ സുധാകരൻ പറഞ്ഞു. ഹർഷിനയ്ക്ക് നീതി വാങ്ങി നൽകുന്നതിൽ നിന്ന് ആരോഗ്യ മന്ത്രിയെ തടയുന്ന അദൃശ്യകരങ്ങളുണ്ടെന്ന് കെ.കെ.രമ എംഎല്‍എ കുറ്റപ്പെടുത്തി. ഹര്‍ഷിനയുടെ പ്രശ്നത്തില്‍ ഇടപെടല്‍ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യു പീഡനക്കേസ് അതിജീവിത ആരോഗ്യമന്ത്രി വീണാ ജോർജിനെ നേരിൽ കണ്ടു. സംഭവത്തിൽ ആരോഗ്യ മന്ത്രി ഇടപെടൽ ഉറപ്പുനൽകിയെന്ന് അതിജീവിത. മന്ത്രി ഡി.എം.ഇയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എന്നും വാക്ക് നൽകി. മന്ത്രിയുടെ ഉറപ്പിൽ വിശ്വാസമെന്ന് അതിജീവിത. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ആരംഭിക്കാനിരുന്ന സമരത്തിൽ നിന്ന് തൽക്കാലം പിന്മാറി. ഡി എം ഇ യേയും അതിജീവിത നേരിൽ കാണും.