കൊച്ചി: പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ പ്രവേശിച്ച ശേഷം മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശിയുമായ അഭിമന്യുവാണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ബിടെക് ബിരുദധാരിയാണ്.
പര്‍ദ്ദ ധരിച്ചാണ് ഇയാള്‍ ഇടപ്പള്ളിയിലെ മാളിലെ സ്ത്രീകളുടെ ശുചി മുറിയില്‍ കയറിയത്. മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.