കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കും

Advertisement

കൊച്ചി. മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കും. ഇന്നലെ കോളേജ് അധികൃതർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം എന്ന് ആവശ്യപെട്ടായിരുന്നു പരാതി നൽകിയത്. അതേസമയം വിഷയത്തിൽ കോളേജിന്റെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. ഏഴു ദിവസത്തിനകം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകാനാണ് തീരുമാനം. ഇതിനുശേഷമേ വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി വേണമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകു.