2023 ആഗസ്റ്റ് 17 വ്യാഴം
BREAKING NEWS
👉 പ്രണയാഭ്യർത്ഥന നിരസിച്ചതിന് മഹാരാഷ്ട്രയിലെ കല്യാണിൽ അമ്മയുടെ മുമ്പിൽ വെച്ച് 12 കാരിയെ കുത്തി കൊന്നു.
👉സംസ്ഥാനത്ത് വൈദ്യുതി മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി .
👉 ദേവികുളം തെരത്തെടുപ്പ് കേസിൽ എതിർ സത്യവാങ്മൂലം നൽകി എ രാജ. ക്രിസ്തുമതത്തിലേക്ക് മാറി എന്നത് അവിശ്വസനീയം.
👉കൊച്ചിയിൽ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം
👉 റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി നാളെ
👉 മാത്യൂ കുഴൽ നാടൻ ചിന്നക്കനാലിൽ പാർപ്പിടത്തിനായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ റിസ്സോട്ട് ആക്കിയെന്ന്
👉ഹമാചലിലെ ദുരിത പെയ്ത്തിൽ 71 മരണം
👉മണിപ്പൂരിൽ 2 ഇടത്ത് വെടിവെയ്പ്പ്; 4 പേർ അറസ്റ്റിൽ
👉മതനിന്ദ ആരോപിച്ച് പാകിസ്ഥാനിൽ 5 ക്രൈസ്തവ ദേവാലയങ്ങൾ തീയിട്ടു. 100 പേർ അറസ്റ്റിൽ
🌴കേരളീയം🌴
🙏പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
🙏 പുതുപ്പള്ളിയിലെ 21 കേന്ദ്രങ്ങളിൽ വികസന സംവാദം സംഘടിപ്പിക്കുമെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി.തോമസ്
🙏സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. ഹിമാലയന്‍ താഴ്വരയിലെ മണ്‍സൂണ്‍ പാത്തി രണ്ടു ദിവസത്തിനകം തെക്കു ഭാഗത്തേക്കു മാറി സാധാരണ സ്ഥാനത്ത് എത്തും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്യും.
🙏അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രഅനുവദിക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
🙏ഭൂരഹിത- ഭവനരഹിതരായ അതിദരിദ്രര്‍ക്ക് ഭൂമിയും വീടും നല്‍കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.
🙏ഓണത്തിനു മുന്‍പ് ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെഎസ്ആര്‍ടിസിയാണെന്ന് കോടതി പറഞ്ഞു.
🙏പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക.
🙏പി.വി അന്‍വര്‍ എംഎല്‍എ 19 ഏക്കര്‍ അധിക ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ്. 2007 ല്‍ തന്നെ അന്‍വര്‍ ഭൂപരിധി മറികടന്നിരുന്നു. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് അയച്ചു.
🙏എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ മാസം 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
🙏സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. കായികമേള ഒക്ടോബറില്‍ കുന്നംകുളത്തും സെപ്ഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക.
🙏ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന പരാതിപ്പെട്ടതിനു പിറകേ, മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷമായി ദുരിതം അനുഭവിക്കുന്ന ഹര്‍ഷിനയ്ക്കു നീതിയും നഷ്ടപരിഹാരവും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
🙏കേരളത്തിനു രണ്ടാമത്തെ വന്ദേ ഭാരത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി തുടങ്ങാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടുമെന്നും മന്ത്രി വ്യക്തമാക്കി.
🙏 എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കോളജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
🙏തിരുവനന്തപുരം പാറശ്ശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തു. ഇന്നലെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഉമ്മന്‍ചാണ്ടിയുടെ സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് ആരോപിച്ചു. കോണ്‍ഗ്രസ്
🙏 രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ.
🇳🇪 ദേശീയം 🇳🇪
🙏കോടതി ഉത്തരവുകളില്‍ സ്ത്രീകളെ വിശേഷിപ്പിക്കാന്‍ പാടില്ലാത്ത ‘അവിഹിതം’, ‘വേശ്യ’ തുടങ്ങിയ വാക്കുകള്‍ക്കു വിലക്ക്. അരുതാത്ത വാക്കുകള്‍ ഉള്‍പെടുത്തി ജഡ്ജിമാര്‍ക്കുള്ള ഗൈഡ് സുപ്രീം കോടതി പുറത്തിറക്കി.
🙏രാജ്യത്തെ 169 നഗരങ്ങളിലേക്കായി പതിനായിരം ഇലക്ട്രിക് ബസുകള്‍. പൊതുഗതാഗതം വൈദ്യുത വാഹനങ്ങളിലേക്കു മാറ്റുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 57,613 കോടി രൂപ ഇതിനായി ചെലവു വരും.
🙏കരകൗശല തൊഴിലാളികള്‍ക്ക് ഈടില്ലാതെ രണ്ടുലക്ഷം രൂപവരെ അഞ്ചു ശതമാനം പലിശയ്ക്കു വായ്പ നല്‍കുന്ന പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 30 ലക്ഷം തൊഴിലാളികള്‍ക്കു പ്രയോജനം ലഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
🙏2024 ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്വക്താവ് അല്‍കാ ലാംബ വെളിപെടുത്തി.
🙏മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 54 അംഗ സംഘത്തെ സിബിഐ നിയോഗിച്ചു. 2 ദിവസത്തിനകം സംഘം സംസ്ഥാനത്ത് എത്തും
🙏എന്‍സിപി, ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുമെന്നും താന്‍ കേന്ദ്രമന്ത്രിയാകുമെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍
🏏🏸കായികം🏑⚽
⚽ 2023 വനിതാ ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് സ്പെയിന്‍ പോരാട്ടം. ഇന്നലെ നടന്ന ആവേശകരമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം.