തിരുവനന്തപുരം .വഴിമുട്ടിയ കൈതോല പായ വിവാദത്തിൽ പേരുകൾ വെളിപ്പെടുത്തി ശക്തിധരൻ. ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ടുകോടി 35 ലക്ഷം രൂപ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും പണം എകെജി സെൻ്ററിൽ എത്തിച്ചത് പി.രാജീവ് ആണെന്നും ഇതില്‍പറയുന്നു.
നട്ടുച്ചക്ക് ഇരുട്ടോ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൈതോല പായ വിവാദം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.
ഒരുമാസം മുമ്പാണ് കൈതോലപ്പായയില്‍ പണം എകെജി സെന്‍ററിലേക്ക് കടത്തി എന്ന് ശക്തിധരന്‍റെ വെളിപ്പെടുത്തലുണ്ടായത്. വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ട ശക്തിധരന്‍ പിന്നീട് തുടര്‍ വിശദീകരണം നല്‍കിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മതിയായ തെളിവുകൾ നല്കാൻ ശക്തിധരന്‍ തയ്യാറായില്ല കഴിയുന്നുമില്ല. . ഇതോടെ കൈതോലപ്പായ വിവാദത്തിൽ തുടർ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു . ജി.ശക്തിധരന്‍റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും പുകമറ സൃഷ്ടിക്കുന്ന ആരോപണമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ആരോപണം അന്വേഷിച്ച കന്‍റോൺമെന്‍റ് അസി.കമ്മിഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകും.ആരോപണം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അന്വേഷണസംഘം ജി.ശക്തിധരന്‍റെ മൊഴിയെടുത്തിരുന്നു. എന്നാൽ അദ്ദേഹം കൂടുതൽ വിവരങ്ങളൊന്നും നൽകിയിരുന്നില്ല. കൂടാതെ പാർട്ടിയെക്കുറിച്ചോ, നേതാവിനെക്കുറിച്ചോ പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരനെയും തള്ളുന്ന നിലപാടാണ് ശക്തിധരൻ സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് പുതിയ നീക്കം
വെളിപ്പെടുത്തലില്‍ ഇനി കാര്യമില്ലെന്ന് പറഞ്ഞ് പൊലീസ് തള്ളുന്നിടത്ത് വീണ്ടും ഫയല്‍ തുറപ്പിക്കുകയാണ് മുന്‍ ദേശാഭിമാനി എഡിറ്റര്‍.