പുതുപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Advertisement

കോട്ടയം.പുതുപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസിൽ എത്തി ഉപവരണാധികാരിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. മിത്ത് വിവാദവും മാസപ്പടി വിവാദവും ചർച്ചയാക്കി പ്രചരണം കൊണ്ടുപോകാനാണ് എൻഡിഎയുടെ തീരുമാനം.


വള്ളിയൂർ ക്ഷേത്രത്തിൽ നിന്നായിരുന്നു ഇന്നത്തെ പ്രചരണത്തിന്റെ തുടക്കം. കെട്ടിവെക്കാനുള്ള തുക
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി. ശേഷം പതിനൊന്നരയോടെ പാമ്പാടിയിൽ നിന്നും തുറന്ന ജീപ്പിൽ റോഡ് ഷോ. ദേശീയ – സംസ്ഥാന നേതാക്കളും റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു

പള്ളിക്കതോട്ടിൽ റോഡ് ഷോ അവസാനിപ്പിച്ച് കാൽനടയായാണ് ലിജിൻ പത്രിക സമർപ്പണത്തിന് എത്തിയത്. മാസപ്പടി വിവാദവും മിത്ത് വിവാദവും പുതുപ്പള്ളിയിൽ ചർച്ചയാകും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു

ദേശീയ നേതാക്കൾ ഉൾപ്പെടെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത ശക്തമായ പ്രചരണം നടത്തുമെന്ന് എൻ ഡി എ നേതാക്കൾ വ്യക്തമാക്കി.

Advertisement