ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നു; കൊല്ലം സുധിയുടെ വീടിന്റെ കല്ലിടൽ ചടങ്ങ് നടന്നു

Advertisement

കോട്ടയം: കൊല്ലം സുധിയുടെ കുടുംബത്തിന് പുതിയ വീടൊരുങ്ങുന്നു. വീട് നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങ് ഇന്ന് നടന്നു.

സുധിയുടെ ഭാര്യ രേണു മക്കളായ റിതുൽ, രാഹുൽ, സുധിയുടെ സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്ലിടൽ ചടങ്ങ് നടന്നത്. നടൻ ടിനി ടോം ആണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകിയത് ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ മിഷനറി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ആണ്. ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി റജിസ്ട്രേഷൻ ചെയ്തു നൽകിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രർ ചെയ്തിരിക്കുന്നത്.

ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം ‍ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.