തിരുവനന്തപുരം.കിളിമാനൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ പ്രതികൾക്ക് ഇന്ന് ശിക്ഷ
വിധിക്കും.രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹ്,അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്.ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
വിദേശത്തു തുടരുന്ന കേസിലെ ഒന്നാം പ്രതി സത്താറിനെ ഇത് വരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.പ്രോസിക്യൂട്ടർ മാറിയതിനെ തുടർന്നു വീണ്ടും വിചാരണ നടത്തിയതും,മുഖ്യ സാക്ഷി കുട്ടൻ മൊഴി മാറ്റിയതും തിരിച്ചടിയായിരുന്നു.വെറുതെ വിട്ട ഒൻപത് പ്രതികളുടെ കേസിലെ പങ്ക് തെളിയിക്കാൻ കഴിയാതെ പോയതും പ്രോസിക്യൂഷൻ വീഴ്ചയെന്നാണ് ആരോപണം.