വാർത്താനോട്ടം

Advertisement

2023 ആഗസ്റ്റ് 18 വെള്ളി

BREAKING NEWS

👉തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 8.15 ഓടെ കണിമംഗലം പാടത്ത് മറിഞ്ഞു. 32ലേറെപ്പേർക്ക്
പരിക്ക്, ഒരാളുടെ നില ഗുരുതരം

👉പരിക്കേറ്റവരെ എലൈറ്റ്, ജൂബിലി ,ജില്ലാ ആശുപത്രികളിലേക്ക് മാറ്റി. മന്ത്രി കെ രാജൻ ആശുപത്രി സന്ദർശിച്ചു.പരിക്കേറ്റവരിൽ കൂടുതൽ വിദ്യാർത്ഥികൾ

👉 ചികിത്സക്ക് ആശുപത്രികൾ സജ്ജമെന്ന് മന്ത്രി രാജൻ.എല്ലാം നിയന്ത്രണ വിധേയമെന്നും മന്ത്രി.

👉 കൊച്ചി പാലാരിവട്ടത്ത് മൈസൂർ ഇഢലിക്കട എന്ന ഹോട്ടലിന് തീപിടിച്ചു.ആളപായമില്ല.

👉ഇടുക്കി നെടുംങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്നംഗ നായാട്ട് സംഘം അറസ്റ്റിൽ

👉വന്യ മൃഗത്തിന് വെടിവച്ചത് ഗൃഹനാഥനായ സണ്ണിക്ക് എല്ക്കുകയായിരുന്നു

കേരളീയം

🙏ഇടുക്കിയിൽ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇന്നത്തഎംജി സര്‍വകലാശാല പരീക്ഷകള്‍ നാളത്തേക്കു മാറ്റി. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ ഒന്നര മുതലായിരിക്കും. ഇടുക്കി ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ 25 ലേക്കു മാറ്റി. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഹര്‍ത്താല്‍.

🙏മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബവീട്ടില്‍ ഇന്നു റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളക്കുന്നത്. വിജിലന്‍സിന്റെ ആവശ്യമനുസരിച്ചാണ് സര്‍വേ.

🙏മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ സമരവുമായി ഡിവൈഎഫ്ഐ. ഇന്നു രാവിലെ 11 ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചു നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

🙏പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിൽ പത്തു സ്ഥാനാര്‍ത്ഥികള്‍. പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലൂക്ക് തോമസും പത്രിക നല്‍കി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ, ഡമ്മികള്‍ അടക്കം ആറു സ്ഥാനാര്‍ത്ഥികളുമുണ്ട്.

🙏സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാരും ക്യാബിന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന നിയമം നടപ്പാക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. നവംബര്‍ ഒന്നു മുതല്‍ ബസുകളിലും ലോറികളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും.

🙏 മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ചൊവ്വാഴ്ച ഹാജരാകാമെന്നാണ് എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചത്.

🙏പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണ്‍ ആണെന്ന് ക്രൈം ബ്രാഞ്ച്. ഐ ജിക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തി. ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം സൂചിപ്പിച്ചിട്ടുള്ളത്.

🙏പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുമുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25,000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

🙏2019 ലെപ്രളയത്തില്‍ വീടും പാലവും തകര്‍ന്ന് ദുരിതത്തിലായ നിലമ്പൂര്‍ വനത്തിലെ മുന്നൂറ് ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കകം വെള്ളവും വൈദ്യുതിയും ഇ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈക്കോടതി.

🙏 ഗുരുവായൂര്‍ ക്ഷേത്രനട ഓണാവധി സമയത്ത് ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തെ തുറക്കും. 26 മുതല്‍ സെപ്റ്റംബര്‍ ആറുവരെ ക്ഷേത്രനട വൈകിട്ട് 3.30ന് തുറന്ന് ഉടന്‍തന്നെ ശീവേലി നടത്തി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കും.

🙏താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ പതിനാലുകാരന്റെ വയറില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങി. തൃശൂര്‍ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ്. വയറിനകത്ത് പഴുപ്പുണ്ടായതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. രക്ഷിതാക്കൾ പൊലീസില്‍ പരാതി നല്‍കി.

🙏 എഴുത്തുകാരൻ ചേളാരി സ്വദേശി ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. 54 വയസായിരുന്നു. പുതിയ നോവല്‍ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം.

🙏 ദേശീയ ദുരന്ത നിവാരണ സേനാംഗത്തെ തിരുവല്ലയിൽ നിന്ന് കാണാതായി. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്ന് എത്തിയ രാജേഷ് രവീന്ദ്രന്‍ എന്ന മുപ്പത്തെട്ടുകാരനെയാണു കാണാതായത്. തിരുവല്ല മതില്‍ഭാഗം സത്രം ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ചെയ്യുന്ന സംഘത്തിലെ ഡ്രൈവറാണ്.

🙏കളമശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനു സമീപം തലയോട്ടി കണ്ടെത്തി. ഒരു വര്‍ഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 നാഷണൽ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ടൂറിസ്റ്റു വാഹനങ്ങള്‍ക്കു ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

🙏 എംപിയോടും മേയറോടും പൊതുവേദിയിൽ കയര്‍ത്ത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമായ റിവാബ ജഡേജ. ബിജെപി എംപിയായ പൂനംബെന്‍ ഹേമത് ഭായിയും ജാംനഗര്‍ മേയര്‍ ബിനാബെന്‍ കോത്താരിയും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം.

🙏ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ എന്തടിസ്ഥാനത്തിലാണു മോചിപ്പിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാരിനോടു സുപ്രീം കോടതി. കൂട്ടബലാല്‍സംഗവും കൂട്ടുക്കുരുതിയും നടത്തിയെന്ന കേസിലെ പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

അന്തർദേശീയം

🙏 271 യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തില്‍ മരിച്ചു. മിയാമിയില്‍ നിന്ന് ചിലിയിലേക്കു പറക്കുകയായിരുന്ന ലതാം എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. ക്യാപ്റ്റനായിരുന്ന 56 കാരന്‍ ഇവാന്‍ ആന്‍ഡുറാണ് മരിച്ചത്. വിമാനത്തിലെ കോപൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി.

⚽ 🥍കായികം🏏🏑

⚽ കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി മൂന്ന് സൂപ്പര്‍താരങ്ങളുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ച് യുവേഫ. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡിബ്രുയിന്‍, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപട്ടികയിലുള്ളത്. ഈ മാസം 31-നാണ് പ്രഖ്യാപനം.

⚽ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സൗദി പ്രോ ലീഗ് ജേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി യുവേഫയെ സമീപിച്ച് സൗദി പ്രോ ലീഗ് അധികൃതര്‍. 2024-25 സീസണില്‍ സൗദി ലീഗിലെ ജേതാക്കള്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം.

Advertisement