ഏഴാം ക്ലാസുകാരന് മർദ്ദനമേറ്റ സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു

Advertisement

പേരാമ്പ്ര. ഏഴാം ക്ലാസുകാരന് മർദ്ദനമേറ്റ സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. വടക്കുമ്പാട് ഹയർസെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകൻ
പ്രണവിനെതിരെ പേരാമ്പ്ര പോലീസാണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവയ്ക്കൽ, ആയുധമുപയോഗിച്ച് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഈ മാസം 14 നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാനെ പ്രണവ് ക്രൂരമായി മർദിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു