തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ ആക്രമണങ്ങളിൽ അതീവ ഗൗരവത്തില്‍ അന്വേഷണം,ആസൂത്രിതമെന്ന് സൂചന

Advertisement

കാസർഗോഡ് .കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ട്രെയിൻ ആക്രമണങ്ങളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആർ. പി. എഫും പൊലീസും സംയുക്തമായാണ് അന്വേഷണം. ആക്രമണങ്ങൾ ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം.


തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ ആക്രമണങ്ങളിൽ അതീവ ഗൗരവത്തിലാണ് അന്വേഷണം. രാത്രി സമയങ്ങളിൽ ഉൾപ്പടെ വ്യാപക പരിശോധന. രണ്ട് ജില്ലകളിലും പൊലീസും, ആർ.പി.എഫും സംയുക്ത പരിശോധന നടത്തുന്നുണ്ട്. എന്നിട്ടും അന്വേഷണത്തിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രതികൾ കാണാമറയത്താണ്. പ്രതികളിലേക്കെത്താൻ സഹായകമായ ഒരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒടുവിൽ കാസർഗോഡ് കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും, ക്ലോസറ്റും കണ്ടെത്തിയ സംഭവം വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആട്ടിമറി സാധ്യത പോലും പൊലീസ് തള്ളിയിട്ടില്ല. സംഭവത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. തുടർ ആക്രമണങ്ങളിൽ ആസൂത്രിത സ്വഭാവമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Advertisement