പത്തുമണിയായിട്ടും തുറന്നില്ല, സ്വന്തം മണ്ഡലത്തിലെ സപ്ളൈകോയില്‍ മന്ത്രി ജിആര്‍ അനിലും ക്യൂവില്‍

Advertisement

തിരുവനന്തപുരം. പത്തുമണിയായിട്ടും സപ്ലൈകോ ഔട്ട്ലെറ്റ് തുറക്കാത്തതിനെതിരെ ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിലാണ് മന്ത്രി രാവിലെ പത്ത് മണിയോടെഎത്തിയത്.
തുറക്കാന്‍ വൈകിയതിന് മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.

നെടുമങ്ങാട് മണ്ഡലത്തിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയ മന്ത്രി ഇതിനിടെ പീപ്പിള്‍സ് ബസാറിലെ സപ്ലൈക്കോയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. പത്ത് മണിയായിട്ടും സപ്ലൈക്കോ തുറക്കാത്തത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം അമ്ബതോളം ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂവിലുണ്ടായിരുന്നു. മന്ത്രി ഉടന്‍ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച്‌ എത്രയും വേഗം സപ്ലൈക്കോ തുറക്കാന്‍ നിര്‍ദേശം നല്‍കി. ഓണക്കാലത്ത് സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ പത്ത് മണിക്ക് മുമ്ബ് തുറക്കണമെന്ന് മന്ത്രി പറഞ്ഞു. സ്റ്റോക്ക് ഇല്ലാതിരുന്ന സബ്സിഡിയുള്ള സാധനങ്ങള്‍ എത്രയും വേഗം എത്തിക്കാനും ഭക്ഷ്യമന്ത്രി നിര്‍ദേശം നല്‍കി.

അതിനിടെ സാധനങ്ങള്‍ ഇല്ലാത്ത സപ്ലൈക്കോ തുറന്നിട്ട് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.നാട്ടുകാരുടെ അടിവാങ്ങാന്‍ വയ്യാത്തതിനാലാണ് ഉ്ദ്യോഗസ്ഥര്‍ കട തുറക്കാത്തത്, പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുനില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisement