തിരുവനന്തപുരം . ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജരായ കെ വേണുഗോപാൽ കരിമണൽ കർത്തയിൽ നിന്ന് പണം വാങ്ങിയെന്നും അന്ന് ഒരു വമ്പൻ പാർട്ടി വരാനുണ്ടെന്ന് പി രാജീവ് ഓർമിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ ഈ ആള്‍ 5 ലക്ഷം രൂപ മാത്രമാണ് നൽകിയത്. അതിനുശേഷം ഇനി പണം കൊണ്ടുവരുന്നവരോട് തിരുവനന്തപുരത്ത് എത്തിച്ചാൽ മതിയെന്ന് പിണറായി വിജയൻ ചട്ടം കെട്ടി. രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറം ആയതുകൊണ്ടാകും ഇങ്ങനെ പറഞ്ഞതെന്നും ജി ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പണം കൈപ്പറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനും പി രാജീവുമാണെന്ന ആരോപണത്തിന് പിന്നാലെയാണ് ജി. ശക്തിധരൻ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. കൂടുതല്‍ വ്യക്തത തന്‍റെ ആക്ഷേപങ്ങള്‍ക്ക് വരുത്തുക എന്ന ഉദ്ദേശ്യമാണ് ശക്തിധരന്‍റേതെന്ന് കരുതുന്നു.
ബെന്നിബഹനാന്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്നുപറഞ്ഞ് ഫയല്‍ക്ളോസ് ചെയ്യാന്‍ തുടങ്ങിയ പൊലീസിന് ഇനി 2വട്ടം ആലോചിക്കേണ്ടിവരും. പരാതിക്കാരന് കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി ഒരുക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍