കേരളം സാമ്പത്തിക ഉപരോധത്തിലേക്ക് പോകേണ്ടി വരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

Advertisement

തിരുവനന്തപുരം.കേന്ദ്ര സർക്കാരിൻറെ അവഗണന തുടർന്നാൽ കേരളം സാമ്പത്തിക ഉപരോധത്തിലേക്ക് പോകേണ്ടി വരുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രിയെ ഒരുമിച്ച് കാണാമെന്നേറ്റ യുഡിഎഫ് എംപിമാർ വാക്കുമാറ്റിയെന്നും എംപിമാർ കേരളത്തെ വഞ്ചിക്കുകയാണെന്നും മന്ത്രി വിമശിച്ചു. എന്നാൽ ആരോപണം കോൺഗ്രസ് തള്ളി.

കേന്ദ്ര വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചത് കേരളത്തെ പ്രതിസന്ധിയിലാക്കിയെന്ന് ആവർത്തിക്കുകയാണ് ധനമന്ത്രി. വിഷയത്തിൽ യുഡിഎഫ് എംപിമാർ കേരളത്തിൻറെ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നും വിമർശിച്ചു.

ആരോപണം വസ്തുതാ വിരുദ്ധമെന്നാണ് കോൺഗ്രസിൻറെ പ്രതികരണം.ഓണം ചെലവുകൾ കൂടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. 2000 കോടി രൂപ ധനവകുപ്പ് ഉടൻ കടമെടുക്കും. ഇത് കഴിഞ്ഞാൽ ഈ സാമ്പത്തിക വർഷം ഇനി 2,021 കോടി രൂപ മാത്രമേ കടമെടുപ്പിന് ബാക്കിയുള്ളു.

Advertisement