ഗവര്‍ണറെ സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിച്ച് മന്ത്രിമാർ, കഴിഞ്ഞവര്‍ഷം ഗവര്‍ണറെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു

Advertisement

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിച്ച് മന്ത്രിമാർ. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ​തുടർന്ന് ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
സർക്കാരിന്റെ ഓണാഘോഷ പരിപാടികൾക്ക് കഴിഞ്ഞവര്‍ഷം ഗവര്‍ണറെ ക്ഷണിക്കാതിരുന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.