തിരുവനന്തപുരം. പുത്തൻതോപ്പിൽ റൗഡി ലിസ്റ്റിൽ പെട്ട യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.അമിത ലഹരി ഉപയോഗത്തെ തുടർന്നാണെന്നു പറയുന്നു വീട്ടിൽ നിന്നിറങ്ങിയോടിയ പുത്തൻതോപ്പ് സ്വദേശി ജാസിമാണ് മരിച്ചത്.
ഇയാളെ നാട്ടുകാർ പിടികൂടി ആശുപത്രിയിലെത്തിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാടാണ് ജാസിം അമിത ലഹരി ഉപയോഗത്തെ തുടർന്നു വീട്ടിൽ ബഹളമുണ്ടാക്കിയത്.പിന്നാലെ ഇയാൾ വീട്ടിൽ നിന്നിറങ്ങിയോടി.നാട്ടുകാർ പിടികൂടി പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു.
അമിത ലഹരി ഉപയോഗത്തെ തുടർന്നൂള്ള മരണമാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സ്ഥിരീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ജാസിം കഠിനംകുളം സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ട ആളാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.